KDE • Community • Announcements
DONATE (Why?)
paypal

കെഡിഇ 4.2.0 പ്രകാശനക്കുറിപ്പു്

Also available in: English | Brazilian Portuguese | Català | 简体中文 | Deutsch | Dutch | Español | Français | Gujarati | עברית | Italiano | Malayalam | Polski | Русский | Slovenian | Svenska | Українська |

കെഡിഇ കൂട്ടായ്മ ഉപയോക്താക്കളുടെ അനുഭവം കെഡിഇ 4.2 ലൂടെ മെച്ചപ്പെടുത്തിയിരിയ്ക്കുന്നു

കെഡിഇ 4.2 (രഹസ്യനാമം: "ആ ഉത്തരം") പണിയിടത്തിലെ ഉപയോക്താക്കളുടെ സംതൃപ്തി മെച്ചപ്പെട്ടതാക്കിയിരിയ്ക്കുന്നു, പ്രയോഗങ്ങളും വികസന പ്ലാറ്റ്ഫോമും

ജനുവരി 27, 2009. കെഡിഇ കൂട്ടായ്മ സാധാരണക്കാര്‍ക്കുള്ള സ്വതന്ത്ര പണിയിടമായ "ആ ഉത്തരം", (ചിലപ്പോള്‍ കെഡിഇ 4.2.0 എന്നും വിളിയ്ക്കുന്നു), ഇപ്പോള്‍ ലഭ്യമാണെന്നു് ഇന്നു് അറിയിച്ചു. 2007 ജനുവരിയില്‍ പരിചയപ്പെടുത്തിയ കെഡിഇ 4.0 ത്തിന്റെ സാങ്കേതിക വിദ്യ തേച്ചുമിനുക്കിയാണു് കെഡിഇ 4.2 വരുന്നതു്. താത്പര്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ട കെഡിഇ 4.1 നു് ശേഷം കെഡിഇ കൂട്ടായ്മ ഇപ്പോള്‍ ഭൂരിപക്ഷം സാധാരണക്കാരും ഇഷ്ടപ്പെടുന്നൊരു അനുഭവം തയ്യാറായെന്ന ആത്മവിശ്വാസത്തിലാണു്.

The KDE 4.2 Desktop
The KDE 4.2 Desktop

പണിയിടം ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെട്ടതാക്കിയിരിയ്ക്കുന്നു

 • നന്നായി തേച്ചുമിനുക്കിയ പണിയിടവുമായുള്ള വിനിമയതലമായ പ്ലാസ്മ പണിയറകള്‍ അടുക്കിവയ്ക്കുന്നതു് എളുപ്പമാക്കുന്നു. പുതിയതും മെച്ചപ്പെടുത്തിയതുമായ ലഘുപ്രയോഗങ്ങളിവയാണു് ദ്രുതപ്രയോഗിനി, കാലാവസ്ഥാ വിവരം, വാര്‍ത്താശകലങ്ങള്‍, കോമിക്കുകള്‍, "പേസ്റ്റ്ബിന്‍" സേവനങ്ങള്‍ വഴി ദ്രൂതഗതിയില്‍ ഫയലുകള്‍ പങ്കുവെയ്കല്‍. പ്ലാസ്മാ ലഘുപ്രയോഗങ്ങളിപ്പോള്‍ സ്ക്രീന്‍സേവറിനു് മുകളിലും ഉപയോഗിയ്ക്കാം, ഉദാഹരണമായി ഉടമസ്ഥനില്ലെങ്കില്‍ ഒരു കുറിപ്പു് വച്ചിട്ടു് പോകാം. പ്ലാസ്മ വേണമെങ്കില്‍ പഴയ, ഫയലുകളുടെ നടത്തിപ്പുകാരന്‍ പോലെയുള്ള പണിയിടമായും പ്രവര്‍ത്തിയ്ക്കും. ഫയലുകളുടെ ചിഹ്നങ്ങള്‍ക്കു് തിരനോട്ടവും ചിഹ്നങ്ങള്‍ സ്ഥിരമായ സ്ഥാനവും ചേര്‍ത്തിട്ടുണ്ടു്.
  പ്ലാസ്മയുടെ പാളിയിപ്പോള്‍ ജോലികളെ കൂട്ടങ്ങളാക്കുകയും ഒന്നിലധികം നിരകള്‍ പ്രദര്‍ശിപ്പിയ്ക്കുകയും ചെയ്യുന്നു. വികസിപ്പിച്ച സിസ്റ്റത്തിലെ തളിക ഇപ്പോള്‍ ഡൌണ്‍ലോഡുകള്‍ പോലെ വളരെ സമയമെടുക്കുന്ന ജോലികള്‍ നിരീക്ഷിയ്ക്കുന്നു. സിസ്റ്റത്തിലേയും പ്രയോഗങ്ങളുടേയും അറിയിപ്പുകള്‍ ഇപ്പോള്‍ സിസ്റ്റത്തിലെ തളിക വഴി ഒരേ രീതിയിലാണു് കാണിയ്ക്കുന്നതു്. സ്ഥലം ലാഭിയ്ക്കാന്‍ സിസ്റ്റത്തിലെ തളികയിലുള്ള ചിഹ്നങ്ങള്‍ ഇപ്പോള്‍ ഒളിപ്പിയ്ക്കാവുന്നതാണു്. സ്ക്രീനിലെ സ്ഥലം ലാഭിയ്ക്കാന്‍ പാളിയ്ക്കിപ്പോള്‍ സ്വയം ഒളിയ്ക്കാന്‍ സാധിയ്ക്കും. ഉരുപ്പടികള്‍ പാളിയിലും പണിയിടത്തിലും കാണിയ്ക്കാവുന്നതാണു്.

 • കെവിന്‍ മൃദുലവും കാര്യക്ഷമവുമായ ജാലകങ്ങളുടെ നടത്തിപ്പിനു് സഹായിയ്ക്കുന്നു. കെഡിഇ 4.2 ല്‍ ഇതു് ഗതിക ഭൌതികം ഉപയോഗിച്ചു് "സമചതുരക്കട്ട" "മാന്ത്രികവിളക്കു്" തുടങ്ങിയ പുതിയ പ്രഭാവങ്ങള്‍ക്കും പഴയവയ്ക്കും സ്വാഭാവികമായ അനുഭവം നല്‍കുന്നു. പ്രഭാവങ്ങള്‍ കൈകാര്യം ചെയ്യാനാവുന്ന കമ്പ്യൂട്ടറുകളില്‍ മാത്രമേ കെവിന്‍ സഹജമായി അവ പ്രവര്‍ത്തനസജ്ജമാക്കൂ. വളരെ എളുപ്പമായ ക്രമീകരണം ഒരു ഉപയോക്താവിനു് ജാലകങ്ങള്‍ തമ്മില്‍ മാറുന്നതു് ഏറ്റവും കാര്യക്ഷമമായി നടത്താനുതകുന്ന ജാലകം മാറ്റം പോലുള്ള വ്യത്യസ്ത പ്രഭാവങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഒരു ഉപയോക്താവിനെ അനുവദിയ്ക്കുന്നു.

 • പുതിയതും മെച്ചപ്പെട്ടതുമായ പണിയറയ്ക്കുള്ള പണിയായുധങ്ങള്‍ ഫലപ്രാപ്തി കൂട്ടുന്നു. പവര്‍ഡെവിള്‍ ആധുനികവും തടസ്സമില്ലാത്തതുമായ വൈദ്യുതി നടത്തിപ്പു ലാപ്‌ടോപ്പുകളിലും മൊബൈല്‍ ഉപകരണങ്ങളിലും കൊണ്ടുവന്നതു് ചലനാത്മകമായ ജീവിതശൈലിയെ പിന്തുണയ്ക്കുന്നു. ആര്‍ക് കാര്യക്ഷമതയുള്ള ശേഖരങ്ങളുടെ പൊതിയഴിയ്ക്കലും സൃഷ്ടിയും സാധ്യമാക്കുന്നു. അതുപോലെ തന്നെ പുതിയ അച്ചടിയന്ത്രങ്ങള്‍ക്കുള്ള പണിയായുധങ്ങള്‍ ഉപയോക്താവിനെ വളരെയെളുപ്പം അച്ചടിയന്ത്രങ്ങളെ കൈകാര്യം ചെയ്യാനും അച്ചടി ജോലികളെ കൈകാര്യം ചെയ്യാനും കഴിവുറ്റതാക്കുന്നു.

ഇതിനെല്ലാം പുറമേ, 700 ദശലക്ഷം ജനങ്ങള്‍ക്കു് അവരുടെ മാതൃഭാഷയില്‍ കെഡിഇ ലഭ്യമാകുന്ന തരത്തില്‍ പല പുതിയ ഭാഷകള്‍ക്കുള്ള പിന്തുണ ചേര്‍ത്തിട്ടുണ്ടു്. പുതുതായി പിന്തുണയ്ക്കുന്ന ഭാഷകള്‍ അറബി, ഐസ്‌ലാന്റിക്, ബാസ്ക്, ഹീബ്രു, റൊമാനിയന്‍, താജിക് എന്നിവയും പല ഇന്ത്യന്‍ ഭാഷകളുമാണു് (ഇന്ത്യയിലെ ബംഗാളി, ഗുജറാത്തി, കന്നഡ, മൈഥിലി, മറാത്തി), ഇതു് കാണിയ്ക്കുന്നതു് ഏഷ്യയുടെ ഈ ഭാഗത്തെ ജനപ്രീതിയാണു്.

പ്രയോഗങ്ങള്‍ മുന്നോട്ടു് കുതിയ്ക്കുന്നു

 • ഫയലുകളുടെ നടത്തിപ്പു് വേഗത കൂടിയതും കൂടുതല്‍ കാര്യക്ഷമവുമായിരിയ്ക്കുന്നു. ഡോള്‍ഫിന്‍ എന്ന ഫയലുകളുടെ നടത്തിപ്പുകാരനിപ്പോള്‍ ചിഹ്നങ്ങളുടെ വലിപ്പം ഇഷ്ടാനുസാരമാക്കാന്‍ ഒരു സ്ലൈഡറുണ്ടു്. ഉപയോക്താവുമായുള്ള വിനിമയതലത്തിലെ കൂടുതല്‍ മുന്നേറ്റങ്ങളാണു് സൂചനകള്‍ക്കൊപ്പം തന്നെ കണ്ടുനോക്കാന്‍ സാധ്യമാകുന്നതും നീക്കം ചെയ്യാവുന്ന മാധ്യമങ്ങളുടെ ഉള്ളളവു് കാണാനുള്ള സംവിധാനവും. ഈ മാറ്റങ്ങളെല്ലാം തന്നെ ഫയലെടുക്കാനുള്ള ചെറുജാലകങ്ങളിലും ലഭ്യമാക്കിയതിനാല്‍ ശരിയായ ഫയല്‍ കണ്ടുപിടിയ്ക്കുന്നതു് എളുപ്പമാക്കുന്നു.

 • കെമെയിലിന്റെ ഇമെയില്‍ പട്ടികയുടെ പ്രദര്‍ശനരീതി ഒരു ഗൂഗിള്‍ കോഡിന്റെ വേനലിലെ വിദ്യാര്‍ത്ഥി നന്നാക്കിയിട്ടുണ്ടു്. ഒരു ഉപയോക്താവിനിപ്പോള്‍ കൂടുതല്‍ വിവരങ്ങളുടെ പ്രദര്‍ശനം ക്രമീകരിയ്ക്കാവുന്നതും അതു് ഓരോ അറയുടേയും ജോലിയുടെ ഒഴുക്കു് ചേര്‍ന്നതാക്കാന്‍ സഹായകരവുമാണു്. ഐമാപ്പിനും മറ്റു് കീഴ്‌വഴക്കങ്ങള്‍ക്കുമുള്ള പിന്തുണ മെച്ചപ്പെടുത്തിയതു് കെമെയിലിനെ കൂടുതല്‍ വേഗതയുള്ളതാക്കി.

 • വെബ് ബ്രൌസിങ്ങ് മെച്ചപ്പെട്ടതായിരിയ്ക്കുന്നു. കോണ്‍ക്വറര്‍ വെബ് ബ്രൌസറിനു് സ്കേലബിള്‍ വെക്റ്റര്‍ ഗ്രാഫിക്സിനുള്ള പിന്തുണയും പ്രകടനത്തിലെ മെച്ചപ്പെടലുകളും ലഭ്യമായി. ഒരു പുതിയ കണ്ടുപിടിയ്ക്കാനുള്ള സംവാദം വെബ് താളുകള്‍ക്കുള്ളില്‍ തെരയുന്നതു് ശല്യം കുറഞ്ഞതാക്കുന്നു. കോണ്‍ക്വറര്‍ ഇപ്പോള്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ ഓര്‍മ്മക്കുറിപ്പു് കാണിയ്ക്കുന്നു.

പ്ലാറ്റ്ഫോം വികസനത്തിനു് കുതിപ്പേകി

 • മെച്ചപ്പെട്ട സ്ക്രിപ്റ്റിങ്ങിനുള്ള പിന്തുണ. പ്ലാസ്മയിലെ ഉരുപ്പടികള്‍ (widgets) ഇപ്പോള്‍ ജാവാസ്ക്രിപ്റ്റിലും പൈത്തണിലും റൂബിയിലും എഴുതാവുന്നതാണു്. ഈ ഉരുപ്പടികള്‍ വെബ് സേവനങ്ങള്‍ വഴിയും OpenDesktop.org മുതലായ കൂട്ടായി പ്രവര്‍ത്തിയ്ക്കാനുള്ള സംവിധാനങ്ങള്‍ വഴിയും ഓണ്‍ലൈനായി വിതരണം ചെയ്യാവുന്നതാണു്. ഗൂഗിള്‍ഗാഡ്ജറ്റുകള്‍ പ്ലാസ്മയോടൊപ്പം ഉപയോഗിയ്ക്കാവുന്നതായതോടൊപ്പം തന്നെ മാക് ഒഎസ് എക്സ് ഡാഷ്ബോര്‍ഡിനുള്ള പിന്തുണ കൂടുതലായി മെച്ചപ്പെട്ടിട്ടുണ്ടു്.

 • വിന്‍ഡോസിനും മാക് ഒഎസ് എക്സിനുമുള്ള പല കെഡിഇ പ്രയോഗങ്ങളുടേയും സാങ്കേതികവിദ്യാ തിരനോട്ടം ലഭ്യമാണു്, ചില പ്രയോഗങ്ങള്‍ ഇപ്പോള്‍ തന്നെ പുറത്തിറക്കാവുന്ന ഗുണനിലവാരം കൈവരിച്ചിട്ടുണ്ടു്, എന്നാല്‍ മറ്റു് ചിലവയാകട്ടെ അവ പ്രാവര്‍ത്തികമാക്കുന്ന കഴിവുകള്‍ക്കനുസരിച്ചു് ഇനിയും ചില മാറ്റങ്ങള്‍ കൂടി ആവശ്യമുള്ളവയാണു്. ഓപ്പണ്‍സോളാരിസിനുള്ള പിന്തുണ വരാന്‍ പോകുന്നതും ഉറച്ച ഗുണനിലവാരത്തോടടുത്തു കൊണ്ടിരിയ്ക്കുന്നതുമാണു്. ഫ്രീബിഎസ്ഡിയിലെ കെഡിഇ4 പക്വതയെത്തിക്കൊണ്ടിരിയ്ക്കുന്നു.

 • ക്യൂട്ടി എല്‍ജിപിഎല്‍, ചട്ടങ്ങള്‍ക്കനുസരിച്ചു് വിതരണം ചെയ്തു തുടങ്ങുന്നതിനു് ശേഷം, കെഡിഇ ലൈബ്രറികളും അതിനടിസ്ഥാനമായ ക്യൂട്ടിയും കൂടുതല്‍ ചുരുക്കിയ ചട്ടങ്ങള്‍ക്കനുസരിച്ചു് ലഭ്യമാകുന്നതോടെ കുത്തക സോഫ്റ്റ്‌വെയറുകളുടെ വികസനത്തിനും ഒഴിവാക്കാനാവാത്ത പ്ലാറ്റ്ഫോമായി മാറും.

കെഡിഇ 4.2.0 ഇന്‍സ്റ്റോള്‍ ചെയ്യാന്‍

കെഡിഇ, അതിന്റെ എല്ലാ ലൈബ്രറികളും പ്രയോഗങ്ങളുമുള്‍പ്പെടെ, തുറന്ന ഉറവിട അനുമതി പത്രങ്ങള്‍ വഴി സ്വതന്ത്രമായി ലഭ്യമാണു്. കെഡിഇ ഉറവിട രൂപത്തിലും പല ബൈനറി രൂപങ്ങളിലും http://download.kde.org ല്‍ നിന്നോ സിഡി-റോംമിലോ ഇപ്പോള്‍ പുറത്തിറങ്ങുന്ന പ്രധാന ഗ്നു/ലിനക്സ് യുണിക്സ് സിസ്റ്റങ്ങള്‍ക്കൊപ്പമോ ലഭ്യമാണു്.

പൊതി തയ്യാറാക്കുന്നവര്‍. ചില ലിനക്സ്/യുണിക്സ് വിതരണക്കാരും, ചിലപ്പോള്‍ കൂട്ടായ്മയിലെ സന്നദ്ധപ്രവര്‍ത്തകരും, കെഡിഇ 4.2.0 ത്തിന്റെ ബൈനറി പതിപ്പുകള്‍ ചില വിതരണങ്ങള്‍ക്കു് ലഭ്യമാക്കിയിട്ടുണ്ടു്. ഇവയിലെ ചില ബൈനറി പൊതികള്‍ കെഡിഇയുടെ http://download.kde.org ല്‍ നിന്നും സൌജന്യമായി എടുക്കാവുന്നതാണു്. കൂടുതല്‍ ബൈനറി പൊതികളും ഇപ്പോഴുള്ള പൊതികളുടെ പുതുക്കലുകളും വരും ആഴ്ചകളില്‍ ലഭ്യമായേയ്ക്കാം.

പൊതികള്‍ വച്ചിരിയ്ക്കുന്ന സ്ഥാനം. കെഡിഇ സംരംഭത്തെ അറിയിച്ച, ലഭ്യമായിട്ടുള്ള ബൈനറി പൊതികളുടെ പട്ടികയ്ക്കു് ദയവായി കെഡിഇ 4.2.0 വിവര താള്‍ സന്ദര്‍ശിയ്ക്കുക.

എന്‍വിഡിയ ബൈനറി ഗ്രാഫിക്സ് പ്രവര്‍ത്തകത്തിനുള്ള പ്രകടനപ്രശ്നങ്ങള്‍ എന്‍വിഡിയ ഏറ്റവും പുതുതായി പുറത്തിറക്കിയ ബീറ്റ പതിപ്പുകളില്‍ പരിഹരിച്ചിട്ടുണ്ടു്.

കെഡിഇ 4.2.0 കമ്പൈല്‍ ചെയ്യാന്‍

കെഡിഇ 4.2.0 ത്തിനുള്ള മുഴുവന്‍ കോഡ് ഉറവിടവും സ്വതന്ത്രമായി എടുക്കാവുന്നതാണു്. കെഡിഇ 4.2.0 കമ്പൈല്‍ ചെയ്യാനും ഇന്‍സ്റ്റോള്‍ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ കെഡിഇ 4.2.0 വിവര താളില്‍ നിന്നും ലഭ്യമാണു്.

വാര്‍ത്ത പ്രചരിപ്പിയ്ക്കൂ

കെഡിഇ സംഘം എല്ലാവരേയും സമൂഹ വെബില്‍ വാര്‍ത്ത പ്രചരിപ്പിയ്ക്കാന്‍ എല്ലാവരേയും പ്രോത്സാഹിപ്പിയ്ക്കുന്നു. വെബ്സൈറ്റുകളില്‍ ലേഖനങ്ങള്‍ കൊടുക്കൂ, delicious, digg, reddit, twitter, identi.ca എന്നീ ചാനലുകളുപയോഗിയ്ക്കൂ. Facebook, Orkut, FlickR, Picasa തുടങ്ങിയവയില്‍ തിരച്ചിത്രങ്ങള്‍ സമര്‍പ്പിയ്കുക. കെഡിഇയുടെ ചലച്ചിത്രങ്ങള്‍ സൃഷ്ടിച്ചു YouTube, Blip.tv, Vimeo തുടങ്ങിയവയില്‍ സമര്‍പ്പിയ്ക്കുക. എല്ലാവര്‍ക്കും സമര്‍പ്പിച്ചവ കണ്ടെത്താനും കെഡിഇ സംഘത്തിനു് കെഡിഇ 4.2 നെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശേഖരിയ്ക്കാനും എളുപ്പമാക്കാന്‍ സമര്‍പ്പിയ്ക്കുമ്പോള്‍ kde42 എന്നു് മുദ്ര കുത്താന്‍ മറക്കരുതു്. ഇതാദ്യമായാണു് കെഡിഇ സംഘം അവരുടെ സന്ദേശത്തിനു് സമൂഹ മാധ്യമങ്ങള്‍ വലിയ രീതിയില്‍ ഉപയോഗിയ്ക്കുന്നതു്. ഈ വാര്‍ത്ത പ്രചരിപ്പിയ്ക്കാന്‍ ഞങ്ങളെ സഹായിയ്ക്കൂ, ഇതില്‍ പങ്കാളിയാകൂ.

വെബിലെ ചര്‍ച്ചാവേദികളില്‍ , കെഡിഇയുടെ മാറ്റി നിര്‍ത്താനാവാത്ത കഴിവുകളെക്കുറിച്ചു് ജനങ്ങളെ അറിയിയ്ക്കൂ, മറ്റുള്ളവരെ അവരുടെ പുതിയ പണിയിടം ഉപയോഗിച്ചു് തുടങ്ങാന്‍ സഹായിയ്ക്കൂ, ഞങ്ങളെ ഈ വാര്‍ത്ത പ്രചരിപ്പിയ്ക്കാന്‍ സഹായിയ്ക്കൂ.

About KDE

KDE is an international technology team that creates free and open source software for desktop and portable computing. Among KDE's products are a modern desktop system for Linux and UNIX platforms, comprehensive office productivity and groupware suites and hundreds of software titles in many categories including Internet and web applications, multimedia, entertainment, educational, graphics and software development. KDE software is translated into more than 60 languages and is built with ease of use and modern accessibility principles in mind. KDE's full-featured applications run natively on Linux, BSD, Solaris, Windows and Mac OS X.


Trademark Notices. KDE® and the K Desktop Environment® logo are registered trademarks of KDE e.V. Linux is a registered trademark of Linus Torvalds. UNIX is a registered trademark of The Open Group in the United States and other countries. All other trademarks and copyrights referred to in this announcement are the property of their respective owners.


മാധ്യമബന്ധങ്ങള്‍

Africa
AJ Venter
Unit 7B Beauvallon Village
13 Sandown Road
West Beach
Cape Town
7441
South-Africa
Phone: +27 83 455 9978
info-africa@kde.org
Asia
Pradeepto Bhattacharya
A-4 Sonal Coop. Hsg. Society
Plot-4, Sector-3,
New Panvel,
Maharashtra.
India 410206

info-asia@kde.org
Europe
Sebastian Kügler
Meloenstraat 17
6543 ZE Nijmegen
The Netherlands
Phone: +31-6-48370928
info-europe@kde.org
North America
Jeff Mitchell
21 Kinross Rd. #2
Brighton, MA 02135
U.S.A
Phone: +1 (762) 233-4KDE (4533)
info-northamerica@kde.org
Oceania
Hamish Rodda
11 Eucalyptus Road
Eltham VIC 3095
Australia
Phone: (+61)402 346684
info-oceania@kde.org
South America
Sandro Santos Andrade
R. da Gratidão 232, apto 1106-A
Salvador, BA 41650-195
Brazil
Phone: +55(71)99142-3855
info-southamerica@kde.org

Global navigation links